Charayam kudikkaruthe dhanam

Malayalam
ചാരായം കുടിക്കരുതേ ധനം

Song

  • Malayalam

    ചാരായം കുടിക്കരുതേ
    ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും-
    അതുകൊണ്ട് ചാരായം

    1 ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും
    ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും
    മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും
    അതുകൊണ്ട്;- ചാരായം...

    2 കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും
    തട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച്
    പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ-
    കഷ്ട മാണതു കൊണ്ടു;- ചാരായം…

    3 ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചു
    പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു-
    വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്;- ചാരായം…

    4 എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽ
    എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ
    മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ
    സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം;- ചാരായം...

Song added on : September 15, 2020
This song has been viewed 1696 times.

Rate This Song

YouTube Videos