Jeevitha yathrakkara kaladikal

Malayalam
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്

Song

  • Malayalam

    ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്
    നാശത്തിൻ പാതയോ ജീവന്റെ മാർഗ്ഗമോ
    ലക്ഷ്യം നിൻ മുൻപിലെന്ത്(2)

    1 അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ
    പോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടി
    പോന്നിൻ ചിറകുനിനക്കു മിതെ
    കർത്തൻ വിരിച്ചതു കാണുന്നില്ലേ
    സൂര്യനിൻ താപമോ ഘോരമാം മാരിയോ
    നിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത...

    2 വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
    എങ്ങനെ നീ യോർദ്ധാനിന്റെ അക്കരെ ചെന്നു ചേരും?
    നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?
    നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?
    പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻ
    ഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത...

    3 വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാ
    പാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
    ഓളങ്ങൾ ഏറുന്ന സാഗരത്തിൽ
    ജീവിതത്തോണി ഉലഞ്ഞീടുമ്പോൾ
    ആരുണ്ടു കൈത്താങ്ങായ് ആരു സഹായിക്കും
    കപ്പിത്താൻ യേശുവല്ലാതെ നിന്നെ;- ജീവിത...

    4 സ്വർപ്പുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം
    വേണ്ടായോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ
    വാനത്തേരിൽ മേഘാരൂഡനായി
    വേഗം വരുന്നേശു രാജനവൻ
    ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ
    കണ്ണീരില്ലാ സ്വർഗ്ഗ വാസം അതിൽ;- ജീവിത...

  • English

    Jeevitha yathrakkaraa kaladikal engotte
    nashathin pathayo jeevante margamo
    lakshyam nin munpilenthu(2)

    1 anpin rupi yeshunathan ninne vilikkunnille
    pokalle ne andhanayi loka saubhaagyam thedy
    ponnin chiraku ninakku meethe
    karthan virichathu kanunnilley
    suryanin thapamo khoramam mariyo
    ninne alatta en ponmakane;-

    2 vayshamyamam medukaley engane ne kadakkum
    engane ne yordaninte akkare chennu cherum
    nin thoniyil karthan yeshuvundo?
    nin naavil prarthana gaanamundo?
    puthen ganalapam padi sthuthikkuvan
    hrithide svargeya shanthiyundo?;-

    3 vishvasathin thoniyathil pokunna yathrakkara
    parakkettil thattathe ne akkaray chennedumo?
    oalangal erunna sagarathil
    jeevithathoni ulanjedumpol
    aarundu kaithangay aaru sahayikkum
    kappithan yeshuvallathey nine;-

    4 svargapure ne kelkkunnille seeyonil ganashabdham
    vendaayo nin svanthamayi svargheeya santhoshangal
    vanatheril megharudhanayi
    vegam varunneshu rajanavan
    cherkkuvan ninneyum shudharin samghathil
    kanneerilla svargha vasam athil;-

Song added on : September 18, 2020
This song has been viewed 3088 times.

Rate This Song

YouTube Videos