Snehikkum njaan en yeshuve

Malayalam
സ്നേഹിക്കും ഞാൻ എൻ യേശുവേ

Song

  • Malayalam

    1 സ്നേഹിക്കും ഞാൻ എൻ യേശുവേ!
    സ്നേഹിച്ചു നീയെന്നെ മുന്നേ
    സേവിക്കും നിന്നെ നാളെന്നും
    ഘോഷിക്കും നിൻകൃപകളെ

    2 സ്നേഹിതർ മാറിപ്പോകുമ്പോൾ
    സോദരർ തള്ളിടുമ്പോഴും
    സാദരം നിൻകൃപകളാൽ
    സ്വീകരിച്ചാശ്വസിപ്പിപ്പോൻ;-

    3 ഞാനുമെന്റെ കുടുംബവും
    കർത്തനെ സേവിച്ചിടുമേ
    തൻകൃപയിൽ ദിനംതോറും
    ആശ്രയിച്ചാശ്വസിക്കുമേ;-

    4 നിന്ദ, പഴി, പരിഹാസം,
    ഭിന്നാഭിപ്രായ ഖിന്നത
    മന്നിതിലെന്തു വന്നാലും
    നിൻകൃപയാൽ നിറയ്ക്കണേ;-

    5 നാൾതോറും ഭാരം ചുമക്കുന്ന
    നല്ലിടയനാമേശുവേ!
    നിന്നിൽ ദിനംതോറും ചാരി
    മന്നിലെൻ നാൾകൾ തീരണം;-

  • English

    1 snehikkum njaan en yeshuve
    snehichu nee enne munne
    sevikkum ninne naalennum
    ghoshikkum nin krupakale

    2 snehithar maari pokumpol
    sodarar thallidumpozhum
    sadaram nin krpakalaal
    svekarichaashvasippippon;-

    3 njaanum ente kudumbavum
    karthane sevicheedume
    than krpayil dinam thorum
    aashrayichashvasikkume;-

    4 ninda, pazhi, parihaasam,
    bhinnabhipraya khinnatha
    mannithilenthu vannaalum
    nin krupayal niraykkane;-

    3 nalthorum bharam chumakkunna
    nallidayanam yeshuve
    ninnil dinam thorum chaari
    mannil en naalkal theranam;-

Song added on : September 24, 2020
This song has been viewed 893 times.

Rate This Song

YouTube Videos