Pavithrramaam ee bhoovine

Malayalam
പവിത്രമാം ഈ ഭൂവിനെ

Song

  • Malayalam

    പവിത്രമാം ഈ ഭൂവിനെ 
    മലിനമാക്കി മനുജനും
    ഹരിതമായ ധരണിയെ
    മലിനമാക്കി പാപത്താൽ (2)

    ദൈവേഷ്ടം ഭൂവിലാകാൻ
    വാഞ്ചയോടെ യാചിക്കാം (2)

    നീതിമാർഗം ഭൂവിലാകാൻ
    സൃഷ്ടി ഒന്നായ് കേഴുമ്പോൾ 
    ദൈവസ്‌നേഹം അന്യമാക്കി
    സ്വാർത്ഥരായി മനുജനും

    ദൈവേഷ്ടം ഭൂവിലാകാൻ
    വാഞ്ചയോടെ യാചിക്കാം (2)

    വീണ്ടെടുപ്പിൻ നാളിനായി
    സൃഷ്ടി ഒന്നായ് കാക്കുന്നേ
    പുതുയുഗത്തിൻ പുലരിക്കായി
    വാഞ്ചയോടെ ജീവിക്കാം

    ദൈവേഷ്ടം ഭൂവിലാകാൻ
    വാഞ്ചയോടെ യാചിക്കാം (2)

  • English

    Pavithrramaam ee bhoovine 
    Malinamaakki manujanum 
    Harithamaaya dharanhiye 
    Malinamaakki paapaththaal (2) 

    Daivaishtam bhoovilaakaan 
    Vaanchayode yaachikkaam (2) 

    Neethimaarrgam bhoovilaakaan 
    Srishti onnaay kaezhumbolh 
    Daivasnaeham anyamaakki 
    Swaarrtharaayi manujanum 

    Daivaishtam bhoovilaakaan 
    Vaanchayode yaachikkaam (2) 

    Veendeduppin naalhinnaayi 
    Srishti onnaay kaakkunnae 
    Puthuyugaththin pularikkaayi
    Vaanchayode jeevikkaam 


    Daivaishtam bhoovilaakaan 
    Vaanchayode yaachikkaam (2) 

Song added on : March 27, 2019
This song has been viewed 894 times.

Rate This Song