ninte hitham pole njangal

Malayalam
നിന്റെ ഹിതം പോലെ ഞങ്ങൾ

Song

  • Malayalam

    നിന്റെ ഹിതം പോലെ ഞങ്ങൾ
    ഭാര്യാഭർത്താക്കൻമാരായ്
    നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻ
    കർത്താവേ അർപ്പിക്കുന്നേ

    1 ഒന്നായി ജീവിക്കുവാൻ
    ഒന്നായി ചിന്തിക്കുവാൻ
    ഒന്നായ് അദ്ധ്വാനിക്കുവാൻ
    ഒന്നായ് ജയം വരിക്കാൻ

    സർവ്വശക്താ നീ നൽക വിവേകം
    നിമിഷംതോറും കർത്താവേ

    2 എല്ലാം ക്ഷമിച്ചിടുവാൻ
    എല്ലാം സഹിച്ചിടുവാൻ
    എല്ലാം അറിഞ്ഞിടുവാൻ
    എല്ലാം പങ്കുവയ്ക്കാൻ

    സർവ്വശക്താ നീ നൽക വിവേകം
    നിമിഷംതോറും കർത്താവേ

    3 തമ്മിൽ പ്രോത്സാഹിപ്പിക്കാൻ
    തമ്മിൽ ധൈര്യം കൊടുക്കാൻ
    തമ്മിൽ കരുതീടുവാൻ
    തമ്മിൽ ആശ്വാസം നൽകാൻ

    സർവ്വശക്താ നീ നൽക വിവേകം
    നിമിഷംതോറും കർത്താവേ

    4 ഒന്നിച്ചു പ്രാർത്ഥിക്കുവാൻ 
    ഒന്നിച്ചാരാധിക്കുവാൻ 
    ഒന്നിച്ചു ഭക്ഷിക്കുവാൻ
    ഒന്നിച്ചുറങ്ങീടുവാൻ

    സർവ്വശക്താ നീ നൽക വിവേകം
    നിമിഷംതോറും കർത്താവേ

  • English

    ninte hitham pole njangal
    bharyaa bharthakkanmaray
    nin sevacheyyaan priyamakkalakaan
    karthaave arppikkunne

    1 onnaay jeevikkuvaan
    onnaay chinthikkuvaan
    onnaay addhvaanikkuvaan
    onnaay jayam varikkaan

    sarvvashakthaa nee naka vivekam
    nimisham thorum karthaave

    2 ellaam kshamichiduvaan
    ellaam sahichiduvaan
    ellaam arrinjiduvaan
    ellaam pangkuvaykkaan

    sarvvashakthaa nee naka vivekam
    nimisham thorum karthaave

    3 thammil prothsaahippikkaan
    thammil dhairyam kodukkaan
    thammil karutheeduvaan
    thammil aashvaasam nalkaan

    sarvvashakthaa nee naka vivekam
    nimisham thorum karthaave

    4 onnichu prarthikkuvaan 
    onnicharadhikkuvaan 
    onnichhu bhakshikkuvaan
    onnichurangeeduvaan

    sarvvashakthaa nee naka vivekam
    nimisham thorum karthaave

Song added on : September 21, 2020
This song has been viewed 899 times.

Rate This Song