Nithyanaaya daivam ninte sangketham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 221 times.
Song added on : 9/21/2020

നിത്യനായ ദൈവം നിന്റെ സങ്കേതം

നിത്യനായ ദൈവം നിന്റെ സങ്കേതം
കീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട്
ആകയാൽ എൻമനമേ നീ ആശ്വസിക്ക
കാത്താവിൽ എപ്പോഴും സന്തോഷിച്ചീടുക

1 നാശകരമായ കുഴിയിൽ നിന്നും
ഏററം കുഴഞ്ഞതായ ചേററിൽനിന്നും(2)
എന്നെക്കയറ്റി എന്റെ കാലുകളെ
ക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തി
എന്റെ ഗമനത്ത സുസ്ഥിരമാക്കിയവൻ
എന്റെ വായിൽ പുതിയൊരു പാട്ടുതന്നു
നന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നു
പ്രിയൻവൻ കൃപയെത്രയവർണ്ണനീയം;- നിത്യ...

2 ദൈവത്തെ സ്നേഹിക്കുന്നവരേവർക്കും
നിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക്
സകലവും നന്മക്കായ്ത്തന്നേ
കൂടി വ്യാപരിച്ചീടുന്നനുദിനവും
സ്വന്തപുത്രനെ ആദരിക്കാതെ നമ്മെ
ഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ?
ആകയാൽ എൻമനമേ നീ ഉല്ലസിക്ക
പാട്ടോടെ നിൻ രക്ഷകനെ സ്തുതിക്ക;- നിത്യ...



An unhandled error has occurred. Reload 🗙