Ente sanketavum balavum

Malayalam
എന്‍റെ സങ്കേതവും ബലവും

Song

  • Malayalam

    എന്‍റെ സങ്കേതവും ബലവും
    എനിക്കേറ്റമടുത്ത തുണയും (2)
    ഏതൊരാപത്തിലും ഏതു നേരത്തിലും
    എനിക്കെന്നുമെന്‍ ദൈവമത്രേ (2)
                        
    ഇരുള്‍ തിങ്ങിടും പാതകളില്‍
    കരള്‍ വിങ്ങിടും വേളകളില്‍ (2)
    അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
    ആരുമില്ലിതുപോലൊരുവന്‍ (2)
                        
    എല്ലാ ഭാരങ്ങളും ചുമക്കും എന്നും
    താങ്ങിയെന്നെ നടത്തും (2)
    കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്‌ക്കും
    കാത്തുപാലിക്കുമെന്നെ നിത്യം (2)
                        
    ഇത്ര നല്ലവനാം പ്രിയനെ
    ഇദ്ധരയില്‍ രുചിച്ചറിവാന്‍ (2)
    ഇടയായതിനാലൊടുവില്‍ വരെയും
    ഇനിയെനിക്കെന്നും താന്‍ മതിയാം (2)
                        
    എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
    എത്രയും വേഗം വന്നിടും താന്‍ (2)
    പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
    ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ (2)

  • English

    Ente sanketavum balavum
    enikkettamadutha thunayum (2)
    ethorapattilum edu nerathilum
    enikkennumen daivamatre (2)

    irul thingidum padakalil
    karal vingidum velakalil (2)
    arikil varuvan kripakal tharuvan
    arumillithupoloruvan (2)

    ella bharangalum chumakkum ennum
    tangiyenne nadathum (2)
    karthan tan karattal kannunir thuday‌kkum
    kattupalikkumenne nithyam (2)

    itra nallavanam priyane
    iddharayil ruchicharivan (2)
    idayayatinaloduvil vareyum
    iniyenikkennum tan matiyam (2)

    enne tannarikil cherkkuvan
    etrayum vegam vannidum tan (2)
    puttanam bhavanam ethi visramippan
    aarthiyode njan kathirippu (2)

Song added on : September 25, 2018
This song has been viewed 11685 times.

Rate This Song