Sakalathum shubham sarvvavum nanma lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 388 times.
Song added on : 9/24/2020

സകലതും ശുഭം സർവ്വവും നന്മ

സകലതും ശുഭം സർവ്വവും നൻമ
തിൻമ ഭവിക്കയില്ല
നിന്നെ തൊടുകയില്ല തീയമ്പുകളും
നിന്നോടടുക്കയില്ല ഒരു ശാപമതും

1 ശത്രു ഭേദിപ്പാൻ കഴിയാത്തതാം
അഗ്നിക്കോട്ടക്കുള്ളിൽ നീ  ഭാഗ്യവാൻ
ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും
നീയോ അതിൻമീതെ പറന്നുയരും;- സകലതും...

2 കടലോളങ്ങൾ തിരമാലകൾ
നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ
ഒരു സാഗരവും കടക്കാനാവാത്ത
രക്ഷാ സങ്കേതമവനൊരുക്കും;- സകലതും...

3 അൽപകാലത്തെ പാരിൽ വാസത്തിൽ
നേരിടുന്നവയെല്ലാം മായയെ
അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ
കരുതുന്നവൻ കൂടെയുണ്ട്;- സകലതും...



An unhandled error has occurred. Reload 🗙