Arumasodaraa kurishin

Malayalam
അരുമസോദരാ കുരിശിൻ

Song

  • Malayalam

    അരുമസോദരാ കുരിശിൻ
    ദർശനം അനുഭവമാക്കിടുക

    1 കാൽവറി മൂടി മുഴങ്ങും-നിന്റെ
    അരുമ രക്ഷകൻ വിളി കേൾ
    നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ
    എനിക്കായ് ജീവിതം നല്കിടുമോ;-

    2 ജീവന്റെ വഴിയതിലോ-നിത്യ
    നാശത്തിൻ ചുഴിയതിലോ
    ഗമനം നിൻ പദചലനം ജീവിത
    ശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ…

    3 ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ
    കെണികളെ ഒരുക്കിവച്ചു
    വലയിൽ കുരുങ്ങാതന്ത്യം വരെയും
    ബലമായ് കാത്തിടും നായകൻ താൻ;- അരുമ…

Song added on : September 15, 2020
This song has been viewed 600 times.

Rate This Song