3 uthama sthree aaya baalaye-thiranjabraamin bhrithyavaran cheythavelaye thvalthunam thudarnnapoleye

Malayalam
ഇന്നീയുഷസ്സിൽ നിന്റെ വൻ മഹത്വം കാൺമാൻ

Song

  • Malayalam

    1  ഇന്നീയുഷസ്സിൽ നിന്റെ വന്മഹത്ത്വം കാണ്മാൻ
    തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ

    2 ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ
    രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര

    3 എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും 
    ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു

    4 സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു
    ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും

    5 മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ
    എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും

    6 മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്
    ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ

    7 ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും
    തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം

    എന്നോടുള്ള നിൻ - എന്ന രീതി

     

Song added on : September 18, 2020
This song has been viewed 1280 times.

Rate This Song