Parvathangal maripokum

Malayalam
പർവ്വതങ്ങൾ മാറി​പ്പോകും

Song

  • Malayalam

    1 പർവ്വതങ്ങൾ മാറിപ്പോകും
    കുന്നുകൾ നീങ്ങിപ്പോകും
    എന്റെ ദയ മാറുകയില്ലയെന്ന്‌
    യേശു അരുൾ ചെയ്യുന്നു 

    കൈവിടുകില്ല ഉപേക്ഷിക്കയുമില്ല
    കർത്തനാം ഞാൻ നിന്റെ കൂടെയുണ്ടല്ലോ

    2  ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും
    നീ എനിക്കുള്ളവനല്ലോ
    ശോധനകൾ നേരിടുമ്പോൾ
    ഞാൻ നിന്റെ കൂടെ ഇരിക്കും

    3 അമ്മ തൻ കുഞ്ഞിനെ മറക്കുമോ
     കരുണതോന്നാതെയിരിക്കുമോ
     അവൾ നിന്നെ മറന്നുപോയാലും
     ഞാൻ നിന്നെ മറക്കുകയില്ല

Song added on : September 22, 2020
This song has been viewed 895 times.

Rate This Song