Anthamenthaa chintha cheyka
Song
- Malayalam
1 അന്തമെന്താ ചിന്ത ചെയ്ക
സോദര വേഗം
അധികവാസം ഇഹത്തിലില്ലേ
ഒടുവിലെന്താകും2 പാപം ചെയ്തു കാലമെല്ലാം
പാഴിലാക്കിയാൽ
ഇന്നു നിന്റെ നാഥൻ വന്നാൽ
അന്തമെന്താകും3 ആത്മാവിനെ കരുതിടാതെ
അന്തമോർക്കാതെ
എവിടെക്കോ നിൻ യാത്രയിപ്പോൾ
ഒടുവിലെന്താകും4 ഭൂലോകത്തെക്കാളധികം
വിലയുള്ള നിന്റെ
ആത്മാവിനെ കരുതിടാഞ്ഞാൽ
ഒടുവിലെന്താകും
This song has been viewed 849 times.