Pahimam deva deva pavanarupa
Song
- Malayalam
പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ1 മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി...2 ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ
ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി...3 ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി...4 പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ
താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി...5 ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര
കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി...6 നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി...7 ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ
പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി...8 നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി...9 ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി
താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി... - English
paahimaam deva deva, paavanaroopaa
paahimaam deva deva1 mohavaaridhi thannil kevalam valayunna
dehikalkkoru rakshaa’naukayaam parameshaa2 lokavumathilulla sarvvavum nijavaakkaan
chaalave padachoru devanaayakaa vande3 kshaama’sankdam neekki praanikal’kkanuvelam
kshemajeevitham nalkum premaharmyame deva4 paapamaam valayil njaana’pathichuzhalaayvaan
thaapanashanaa nin kaiyekidename nithyam5 dharmma’rakshanam cheyvaan urviyilavathaara
karmmamenthiya sarva sharmmadaa namaskaaram6 neethiyen galathin melongiya karavaalam
veethamaakkiya jagathraathaave sharanam nee7 jeernnamam vasanathal chaditha’naayorenne
poornna shubhrama’manki thoornnam dharichone8 nithya jeevanennullil sathyama’yulavaakkaan
sthuthyamaam puthu’janamam datham cheythoru natha9 deenaril kaniverum praananaayakaa potti
thaanu njaan thirumumpil veenithaa vanangunnen
This song has been viewed 732 times.