Enikkothasha varum parvatham
Song
- Malayalam
എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ1 ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ;-2 എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും;-3 എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്;-4 എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ;- - English
ennikkothasha varum parvvatham
karthave ne mathram'ennalume1 aakasha-bhumikalkellam
athi’hethuvayaven neeye
aashrayam ninnila’yathu’muthalen
aadhikal-akannu para;-2 en kankal uyarthi njaan nokkum
en karthave nin dayakayi
enniyal thera nanmakal thannu
enne anugrahikkum;-3 en kalkal vazhutha’thanisham
enne kathidunnavan neeye
krupakal thannum thunayay vannum
nadathu’nnathbuthamay;-4 en deham mannil maranjaalum
njaan jeevanodirunnalum
nee varum naalil ninnodananja-
nnaanandicharthidum njaan;-
This song has been viewed 4761 times.
