En yesuve ninnethedi njanitha vannu

Malayalam
എന്‍ യേശുവേ നിന്നെത്തേടി ഞാനിതാ വന്നു

Song

  • Malayalam

    എന്‍ യേശുവേ നിന്നെത്തേടി ഞാനിതാ വന്നു
    എന്‍ ആശകള്‍ എല്ലാമിന്നു പൂവണിഞ്ഞിടുവാന്‍
    മിഴിനീരില്‍ മുങ്ങും ജീവിതം
    വഴി കാണാതലയും നാളുകള്‍
    ഇനി അങ്ങേ തൃപ്പാദമാശ്രയം (എന്‍ യേശുവേ..)
                                
    ശാശ്വതം തിരുവചസ്സെന്നു ഞാനറിയുന്നു
    ആശ്രയം തവകരതലമാണു ദേവേശാ
    മനസ്സില്‍ ഭാരമേറുകില്‍ അലിവോടെന്നില്‍ വന്നിടൂ
    അഭയം നല്‍കി വാഴണേ അകലാതെന്‍റെ സ്നേഹമായ്
    എന്നാത്മവും എന്‍ ദേഹവും നിനക്കായ് തരുന്നു സാമോദം (എന്‍ യേശുവേ..)
                                
    പാപിയാം അടിയനിലനുതാപമുണരുമ്പോള്‍
    ശാന്തിയായ് മനസ്സുഖമരുളുന്നു നീയെന്നും
    ഇരുളില്‍ ദീപജാലമായ് വചനം ഏകി നീ വരൂ
    മൊഴികള്‍ കേട്ട മാത്രയില്‍ മിഴികള്‍ ദീപ്തമായിടാന്‍
    ആനന്ദമായ് ആവേശമായകതാരില്‍ ഇന്നു വന്നവനേ (എന്‍ യേശുവേ..)
        

     

  • English

    En yesuve ninnethedi njanitha vannu
    en ashakal ellaminnu poovaninjiduvan
    mizhineeril mungum jeevitham
    vazhi kanathalayum nalukal
    ini ange trippadamashrayam (en yesuve..)

    shashvatam thiruvachassennu njanariyunnu
    ashrayam tavakaratalamanu devesa
    manassil bharamerukil alivodennil vannidu
    abhayam nalki vazhane akalathente snehamai
    ennatmavum en dehavum ninakkay tarunnu samodam (en yesuve..)

    papiyam adiyanil anutapam unarumpol
    shanthiyay mana sukhamarulunnu neeyennum
    irulil dipajalamai vachanam eki nee varu
    mozhikal ketta matrayil mizhikal diptamayidan
    anandamay aveshamayakataril innu vannavane (en yesuve..)

Song added on : June 15, 2018
This song has been viewed 789 times.

Rate This Song