Parane thirumukha sobhayin

Malayalam
പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ

Song

  • Malayalam

    1 പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേ
    നിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;-

    2 ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻ
    പരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;-

    3 പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻ
    അതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;-

    4 ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻ
    പ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;-

    5 പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി- 
    ട്ടരിസഞ്ചയനടുവിൽ നിന്റെ ഗുണശക്തികൾ വിളങ്ങാൻ;-

    6 മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി- 
    ട്ടമർ ചെയ്തെന്റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ;-

    7 അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻ
    അവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ;-

  • English

    1 parane thirumukhashobhayin kathirennude hridaye
    niravaan krupayarulenamee divasaarambha samaye;-

    2 irulil balamakhilam mama nikade ninnannangozhivaan
    paramaananda jaya kaanthiyen manathaaringkal pozhivaan;-

    3 puthu jeevanin vazhiye mama charanangalinnurappaan
    athishobhitha karunaaghanamihamaam vazhi nadathaan;-

    4 hridaye thirukaramekiya paramaamritha jeevan
    prathi’vaasaram valarnnetavum balayukthamaay bhavippaan;-

    5 paramaaviyin thirujeevanin mulayeeyennil valarnni-
    tarisanjchayanaduvil ninte gunashakthikal vilangaan;-

    6 maranam vare samaraangkanam athil njaan nila ninni-
    tamar cheythente nila kaakkuvaan thava saakshiyaay irippaan;-

    7 amithaananda sukhashobhana nilaye vannanganavaan
    avidennude priyanodothu yugakaalangal vasippaan;-

Song added on : September 22, 2020
This song has been viewed 666 times.

Rate This Song

YouTube Videos