En priya rakshakan neethiyin suryanay

Malayalam
എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

Song

  • Malayalam

    എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
    തേജസ്സില്‍ വെളിപ്പെടുമേ
    താമസമെന്നിയെ മേഘത്തില്‍ വരും താന്‍
    തന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് (എന്‍ പ്രിയ..)
                                    
    യെരുശലെമിന്‍ തെരുവിലൂടെ ക്രൂശു മരം ചുമന്നു
    കാല്‍വരിയില്‍ നടന്നു പോയവന്‍
    ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള  
    വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ (എന്‍ പ്രിയ..)
                                    
    ആനന്ദ പുരത്തിലെ വാസം ഞാന്‍ ഓര്‍ക്കുമ്പോള്‍
    ഇഹത്തിലെ കഷ്ടം സാരമോ ?
    പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
    സ്വര്‍ഗീയ സന്തോഷം എന്നിലുണ്ടിന്നലേക്കാള്‍ (എന്‍ പ്രിയ..)
                                    
    നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍
    എന്‍ ഇരുള്‍ നിറം മാറിടുമേ
    രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
    കൂടവേ ഇരുത്തുന്ന രാജാവ്‌ വേഗം വരും (എന്‍ പ്രിയ..)
                                    
    സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
    കാന്തനുമായ് വാഴുവാന്‍
    ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
    എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമ കാന്തന്‍ (എന്‍ പ്രിയ..)

  • English

    En priya rakshakan neethiyin suryanay
    tejassil velippedume
    tamasamenniye meghathil varum tan
    tan kanthayam enneyum cherthidum nischayamai (en priya..)

    yerusalemin theruvilude krushu maram chumannu
    kalvariyil nadannu poyavan
    shobhitha pattanathil muthukalalulla
    veedukal thirthittu vegathil varumavan (en priya..)

    ananda purathile vasam njan orkkumpol
    ihathile kastam saramo
    pratyasha ganangal padi njan nithyavum
    swargiya santhosham ennilundinnalekkal (en priya..)

    neethi suryan varumpol tan prabhayin kanthiyal
    en irul niram maridume
    raja raja prathimaye dharippichittenne tan
    koodave iruthunna rajav‌ vegam varum (en priya..)

    santhapam thirnnittu anthamilla yugam
    kanthanumay vazhuvan
    ullam kothikkunne padangal pongunne
    enningu vannenne cherthidum prema kantan (en priya..)

Song added on : June 12, 2018
This song has been viewed 7114 times.

Rate This Song