Rathriyin kalangal thernnidaray

Malayalam
രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്

Song

  • Malayalam

    രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
    പകലേറ്റം നമുക്കിങ്ങടുത്തിടാറായ്

    1 ഇരുളിൻ ക്രിയകൾ വിട്ടോടി നാം
    വെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട്
    പുത്തനെറുശലേം വാസികളായി നാം
    കർത്തനോടെന്നും വാണിടുമെ;- രാത്രി…

    2 ചതഞ്ഞ ഓട ഒടിച്ചിടാത്തോൻ
    പുകയും തിരിയെ കെടുത്തിടാത്തോൻ
    ന്യായവിധി ജയത്തോളം നടത്തുന്നോൻ
    ജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി…

    3 ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നു
    ക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽ
    കർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട്
    കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…

Song added on : September 23, 2020
This song has been viewed 1126 times.

Rate This Song