Sabhayam Thirusabhayaame njan

Malayalam
സഭയാം തിരുസഭയാമീ ഞാന്‍

Song

  • Malayalam

    സഭയാം തിരുസഭയാമീ ഞാന്‍
    അത്യുന്നതനുടെ മണവാട്ടി

    പാവനസഭ ചോന്നീ-ടു-ന്നു
    എന്‍ വരനേവന്‍ ഞാ-ന്‍ ധന്യ
    വന്ദിക്കുന്നേന്‍ വ-ന്നെ-ന്നെ
    വേട്ടൊരു മണവാളന്‍ ത-ന്നെ

    പ്രിയനെന്നെ വേട്ടോരു നാ-ളില്‍
    സത്വരമുന്നതി ഞാ-ന്‍ പൂ-ണ്ടു
    സൃഷ്ടികളതിലതിശ-യമാ-ണ്ടു
    മഹിമയണിഞ്ഞോള്‍ ഞാ-ന്‍ ധ-ന്യ

    വിഗ്രഹ മദ്ധ്യത്തീന്നെന്നെ
    കൂട്ടി രഹസ്യങ്ങള്‍ കാ-ട്ടി
    ലോകാന്ത്യം വരെ നിന്‍ കൂടെ
    ഞാനുണ്ടെന്നെന്നോടു ചൊന്നാന്‍

    എന്നെ മാമോദീ-സാ-യാ-ല്‍
    ആത്മീയായുധമണിയി-ച്ചാന്‍
    വിരലിന്മേല്‍ മെയ്‌ ര-ക്ത-ങ്ങള്‍
    മോതിരമായെന്‍ പേ-ര്‍ക്കേ-കി

    അവനെയനുയാനം ചെയ്-തീ
    ഞാന്‍ നസറെത്തില്‍ ചെന്നപ്പോള്‍
    യോര്‍ദ്ദാന്‍ നദിയിങ്കല്‍ പോ-യാന്‍
    എന്നെന്നോടു ജനം ചൊന്നു  

    ദുര്‍ഗ്ഗമ മാര്‍ഗ്ഗങ്ങളിലൂ-ടെ
    ചോരന്മാരെ കൂ-സാ-തെ            
    യോര്‍ദ്ദാന്‍ നദിയിങ്കല്‍- ഞാന്‍-
    ചേ-ന്നവനെ ജനമദ്ധ്യേ- തേ-ടി

    കൂട്ടത്തിലൊരുത്തന്‍ ചൊന്നാന്‍
    ചെവി ചായിച്ചേവം കേ-ട്ടേ-ന്‍
    ഈ നിര്‍മ്മലയുടെ മണവാ-ളന്‍
    ക്രൂശിതനായ് ഗോഗു-ല്‍ത്താ-യില്‍

    സങ്കടമൊടു നിലവിളി കൂട്ടി
    സീയോനില്‍ ഞാന്‍ ചെന്നപ്പോള്‍
    കബറതിലവനെ യൂദന്മാര്‍
    വച്ചെന്നവരെന്നോടോതി
       
    തരുവിന്മേലെന്‍ തല താങ്ങി
    തേങ്ങി തേങ്ങിക്കേണന്‍ ഞാന്‍
    കബറീന്നുത്ഥാനം ചെയ്താന്‍
    കരയരുതെന്നോതീ ദൂതന്‍

    †സ്ലീകീപായാല്‍ ഞാന്‍ വേ-ട്ടോ-ളാം
    സുമുഖീ സ്വാഗതമോ-തുന്നേ-ന്‍
    താതനികേതം ഞാന്‍ പൂ-കി
    വിട്ടീടാം ഞാന്‍ റൂ-ഹാ-യേ.      

  • English

    Sabhayam Thirusabhayaame njan
    Atyhunnathanude manavaatti

    Paavana Sabha Choneedunnu
    ennvaravevan njan dhanya
    Vannikkunnen vannenne
    Veetoru manavaalan tanne

    Priyanenne veetorunaalil
    Sathvaramunnathi njan pundu
    Srishtikal athilathishayamaandu
    Mahimayaninjool njan dhanya

    Vigraha madhyatheennenne
    Kootti rahasyangal katti
    Lokanthyamvare ninkoode
    Njanundennennodu chonnan

    Enne Mamodeesayaal
    Aalmeyaayudhamaniyichaal
    Viralinmeel May Rakthangal
    Mothiramaayen peerkeeki

    Avaneyanuyaanam cheythee
    Njaan nazarethil chennappol
    Yordaan nadiyingal poyaan

    Ennennodu janam chonnu

    Dhurgama margangaliloode
    Choranmare koosathe
    Yordan nadiyingal njan che
    Nnavane jana madhye thedi

    Kuttathil oruthan chonnan
    Chevi chaayichevam kettan
    Ee nirmalayude manavalan
    Krusithanay Gogulthayil

    Sangadamodu nilavili kooti
    Seeyonil njan chennapol
    Kabarathilavane Yoodanmar
    Vachennavare nnodothi

    Tharuvin melen thala thangi
    Thengi thengi kkennen njan
    Kabareenuthanam cheythan
    Karayaru thennodthi doothen

    †Sleebaayal njan veetoolaam
    Sumughi swagathamoothuneen
    Tathaniketham njan pooki
    Vitedaam njan Ruhayee

Song added on : March 27, 2019
This song has been viewed 5279 times.

Rate This Song

YouTube Videos