Karthan varunnu vegam varunnu

Malayalam
കർത്തൻ വരുന്നു വേഗം വരുന്നു

Song

  • Malayalam

    കർത്തൻ വരുന്നു വേഗം വരുന്നു 
    കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നു

    1 ഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം 
    ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെ

    2 നിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്
    നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻ

    3 സാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം 
    അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാം

    4 മന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ 
    തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ

  • English

    karthan varunnu vegam varunnu
    kathirikkum bhaktharkkay vanil varunnu

    1 unaruka nam orunguka nam uthsukarayirikkam
    ulakilengum namukkiniyum uyarthedam kristhuvine

    2 nindakalum ethirukalum naminne sahichukonde
    ninneduka anthyam vare nalkidum prathiphalam than

     

    3 sakshikalay ikshithiyil rakshakan kodikkezhil naam
    aninirakkam jay muzhakkam athidhairyam namukku nilkkam

    4 mannavaril mannavanay mannidam bharichiduvan
    thannidathil iruthiduvan vannidum iniyumavan

Song added on : September 19, 2020
This song has been viewed 563 times.

Rate This Song

YouTube Videos