Pukazhthin pukazhthin ennum pukazhtheduvin

Malayalam
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ

Song

  • Malayalam

    1 പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
    യേശുദേവനെ പുകഴ്ത്തീടുവിൻ
    ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ
    എന്റെ ആശ്രയവും അവൻ തൻ

    ആ സന്തോഷമായ് സ്തുതി പാടിടുവിൻ
    ആത്മ നാഥനെ വാഴ്ത്തീടുവിൻ
    സർവ്വശക്തനവൻ രാജരാജനവൻ
    വീണ്ടും മേഘത്തിൽ വന്നിടുമേ

    2 തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ
    കർത്തൻ കാൽവറിയിൽ യാഗമായ്
    ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ
    നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ...

    3 ലോകം പകച്ചീടിലും നിന്ദയേറിടിലും
    പ്രീയൻ ആശ്വസമേകിടുമേ
    തന്റെ ആത്മാവിനാൽ നമ്മെ എന്നുമവൻ
    ഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ...

    4 കർത്തൻ മേഘമതിൽ തന്റെ ദൂതരുമയ്
    വീണ്ടും വന്നിടുന്ന സുദിനം
    നാമും കാന്തനുമയ് ദൂത സഞ്ചയത്തിൽ
    എന്നും സീയോനിൽ വാണിടുമേ;- ആ സന്തോ...

    സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന രീതി

  • English

    1 Pukazhthin pukazhthin ennum pukazhtheduvin
    Yeshudevane pukazhtheduvin
    Aathma nathhanaven swargathathanaven
    Ente aashrayavum avan than

    Aa santhoshamay sthuthi padiduvin
    Aathma nathhane vazhtheduvin
    Sarvashakthanavan rajarajanaven
    Veendum meghathil vannedume

    2 Thiru vagdathathal namme veendeduppan
    Karthan kaalvariyil yaagamay
    Chuduchora chinthi nathhan snehichallo
    Namme swargeeyarakeduvan:-

    3 Lokam pakachedilum nindayereedilum
    Preyan aashvasmekidume
    Thante aathmavinal namme ennumaven
    Bhuvil nityavum vazhi nadathum;-

    4 Karthan meghamathil thante dutharumay
    Veendum vannidunna sudinam
    Naamum kaanthanumay dutha sanchayatthil
    Ennum seeyonil vaanidume;-

    Tune of : Sthuthippin sthuthippin ennum

Song added on : September 22, 2020
This song has been viewed 252 times.

Rate This Song