Nathhan nanmayum karunayum njaan

Malayalam
നാഥൻ നന്മയും കരുണയും ഞാൻ

Song

  • Malayalam

    നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾ
    നന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേ
    വൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്
    മന്നിൽ മറഞ്ഞീടും ഒരു നാൾ

    1 നന്മയല്ലാതൊന്നുമവൻ ചെയ്തില്ല
    നന്ദിചൊല്ലി തീരുവാൻ അസാധ്യമാം
    ഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻ
    ഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;-

    2 ലോക വൈരികൾ വർദ്ധിച്ചു വന്നാലും
    ഭൂമിയും ആകാശവും മാറീടിലും
    വാക്കു മാറുകില്ല നല്ല സ്നേഹിതൻ
    എന്റെ ചാരെ എന്നു-മുള്ളവൻ;-

    3 നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലും
    നന്ദിയോടെ നാഥനായി ജീവിക്കും
    നാടും വീടും വിട്ടിടേണ്ടി വന്നാലും
    നാഥൻ കയ്യിലെന്റെ ജീവൻ പൂണ്ണമായ്;-

Song added on : September 21, 2020
This song has been viewed 291 times.

Rate This Song