Ninnil aashvasam kanaan

Malayalam
നിന്നിലാശ്വാസം കാണാൻ

Song

  • Malayalam

    നിന്നിലാശ്വാസം കാണാൻ
    നിന്നിലാശ്രയം വയ്ക്കാൻ
    ഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരും
    ഇല്ലെന്നു ചൊല്ലാതിരിക്കാൻ(2)

    നാഥാ-വിശ്വാസം താ 
    താതാ- അഭയം താ(2)- നിന്നിലാ…

    1 ജാതികൾ തമ്മിൽ കലഹിക്കുന്നു
    രാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2)
    യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലം
    ഉള്ളം നടുങ്ങീടുന്നു(2);- നാഥാ…

    2 ആരുമില്ലാശ്രയമെന്നു തോന്നും നേരം
    ഏകാന്തവേളകളിൽ
    കൂടെ വസിക്കും അനാഥരായ് തള്ളുക-
    യില്ലെന്നു ചൊന്നവനെ(2);- നാഥാ…

    3 ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾ
    ഉള്ളിൽ കരുതീടുവാൻ(2)
    നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾ
    മാറില്ലെന്നോർത്തീടുവാൻ(2);- നാഥാ...

     

  • English

    ninnil aashvasam kanaan
    ninnil aashrayam veykkaan(2)
    udayon nee chaare ullaappolaarum
    illeennu chollaathirikkaan(2)

    nathhaa vishvaasam thaa
    thaathaa abhayam thaa(2)

    1 jaathikal thammil kalahikkunnu
    raajyam thannullil chidrikkunnu(2)
    yunddhangal kshamangal bhukambangal mulam
    ullam nadungeedunnu(2);-

    2 aarumillashrayam ennu thonnum neram
    ekantha velakalil(2)
    kude vasikkum anaadharaay thallu-
    kayillennu chonnavane(2);-

    3 jeevippichidum thiruvachanam njangal
    ullil karutheduvaan(2)
    nithyathayekaamennulla nin vaakkukal
    maarillennortheduvaan(2);-

Song added on : September 21, 2020
This song has been viewed 3008 times.

Rate This Song

YouTube Videos