Veendedukka petta kuttame vegamunarnnu
Song
- Malayalam
1 വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
രക്ഷകന്റെ വേല ചെയ്യുവിൻ
അന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാണേ
ചന്തമോടെ സേവ ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമേ2 അബ്രഹാം ഇസഹാക്കു് യാക്കോബ് എന്ന വിശുദ്ധർ
എത്ര നാളായ് പാർത്തലം വിട്ടു
കാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുക
പൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാം3 ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ
സന്നിധിയിൽ നിന്നു മാറല്ലെ
മന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്ന
നന്ദനന്റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാം4 ഈ ലോകരാജ്യം അസ്തമിക്കാറായ്
ആ ലോകരാജ്യം വേഗമിതാ ആഗമിക്കാറായ്
പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്റെ
പാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേ5 അല്പകാലം മാത്രമേയുള്ളു നാം
എത്രവേഗം കൃത്യമായി വേല തീർത്തിടാം
എത്രനാൾ ലഭിച്ചീടുമോ അത്രനാളും രക്ഷകന്റെ
പുത്രത്വത്തിൻ ആത്മാവാലെ ശക്തിയായ് തൻവേല തീർക്കാം - English
1 veendedukkappetta koottame
vegamunarnnu rekshakante vela cheyuveen
anthyakalam vannaduthe pentacosthin jvaalayane
chandhamode seva cheithal swontha’nattil poidame;-2 Abraham issahak yakobe enna vishuddhar
ethranalay parthalm vittu
kathu kathu ninnidunna sodara nee orthiduka
purthiyay nin vela’therthu
parthalam vedinju’pokam;-3 unnatha viliku yogyare vilichavante
sannindhiyil ninnu maralle
mannidathil ninne orthu unnatham vedinju vanna
nandanante vandya padam
ennum onnay vannichedam;-4 ie loka rajyam asthamikaray
aa loka rajyam vegamitha aagamikaray
papamilla parishuddhan paridathil vannu thante
pavanamay jeevikkunna pavanare cherthidume;-5 alppakalam mathrameyullu naam
ethravegam krithyamay vela therthidam
ethranal labhichedumo athra nalum rakshakante
puthrathvathin athmavale
shakthiyay than’vela therkkam;-
This song has been viewed 8182 times.
