Manuvel mannavane
Song
- Malayalam
മനുവേൽ മന്നവനേ-പരനേ
മനുവായ് വന്നവനേ
മനുവേലാ നിൻ മനമലിഞ്ഞരികിൽ
വരികാ വൈകാതെ-പരനേ;- മനു1 കരുണയിനുടയോനെ എന്നതീ ദുരിതം കാണണമേ
പരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു...2 അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേ
ഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു...3 പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻ
തേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു...2 ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോ
മരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു...3 നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടും
കണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു...4 അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടും
കരുണാവാരിധിയേ വന്നെന്റെ കരളു തണുപ്പിക്ക-പരനേ;- മനു... - English Manuvel mannavane-paraneManuvaay vannavaneManuvelaa nin manamalinjarikilVarikaa vaikaathe-parane1 Karunayinudayone en-athi duritham kaananame
Paravasanaayidunnayyo en paathakamathinaale- parane;- manu2 appanum ammayumaayi enikkeppozhum neeye
Ulparithaapam poondukaninjeeyalpanu thuna cheyka –parane;- manu3 Perumazhapol aagneyaasathrram nararipuvaam saathaan
Theru-there eyyunnayyo ennil_karalalin-jeetename –parane;- manu4 Saranam neeyallaathadiya-noruvanumillayo
Maranam vareyumarikilirunnu paripaalikkaname-parane;- manu3 Ninne vittitteeyadiyaan engu poyeedum
Kanmanipol ninne njaan nokkaam ennuracheythavane –parane;- manu4 Arikil varaaykil nee en duritham kandeedum
Karunaavaaridhiye vannente karalu thanuppikka – parane;- manu
This song has been viewed 603 times.