Parishudhathmave parishudhathmave

Malayalam
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

Song

  • Malayalam

    പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
    ആവസിക്കണെ എൻ ഹൃത്തിൽ ഇന്നും (2)

    തിരു മുഖത്തെ നോക്കുവാൻ
    തിരു പാതയിൽ ഗമിപ്പാൻ
    തിരു ഇഷ്ടം ചെയ്തീടുവാൻ
    അങ്ങേപ്പോലെ ജീവിപ്പാൻ (2)

    നൽകുക ശക്തി എന്നിൽ
    നൽകുക ബലം എന്നിൽ
    നൽകുക കൃപ എന്നിൽ
    നൽകുക നിറവെന്നിൽ (2)

    1 അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലും
    ആത്മാവിനെ പകർന്നിടുമ്പോൾ(2)
    പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടും
    യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും
    വൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേ
    ഏവരും ആത്മാവാൽ നിറഞ്ഞീടുമേ(2)

    2 യേശുവിനെ മരണത്തിൽ നിന്നും
    ഉയർപ്പിച്ചതാം ആത്മാവിനാൽ (2)
    മർത്യ ശരീരങ്ങൾ ഉയർത്തീടുമേ
    രൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻ
    നിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻ
    നിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ(2)

  • English

    parishuddhaathmaave parishuddhaathmaave
    aavasikkane en hruthil innum(2)

    thiru mukhathe nokkuvaan
    thiru paathayil gamippaan
    thiru ishdam cheytheduvaan
    angeppole jeevippaan(2)

    nalkuka shakthi ennil
    nalkuka balam ennil
    nalkuka krupa ennil
    nalkuka niravennil(2)

    1 anthyakaalathu sarva jadathinmelum
    aathmaavine pakarnnidumpol(2)
    puthranmaar puthrimaarum pravachichedum
    yavvanakkaar darshanangal darshikkum
    vruddhanmar svapnangale kandedume
    eavarum aathmaavaal niranjedume(2)

    2 yeshuvine maranathil ninnum
    uyarppichatham aathmavinaal(2)
    marthya sharerangal uyarthedume
    rupantharappettu kude vasippaan
    nithyathayil priyan kude vazhuvaan
    nin aathmaave ennil sthiramakkaname(2)

Song added on : September 22, 2020
This song has been viewed 1568 times.

Rate This Song

YouTube Videos