Aarum kanathe njan karanjappol
Song
- Malayalam
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
എൻ ചാരെ അണയുന്ന സ്നേഹമേ
എന്നുള്ളം തകരുന്ന നേരം
എന്നുള്ളം തളരുന്ന നേരം
നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ1 മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം
നാഥാ നീയെന്നെ ചേർത്തണച്ചു
ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2)
ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു;-2 നിൻ തിരു സാന്നിധ്യം കവചമായെന്നിൽ
നാഥാ നീയെന്റെ പാലകനായ്(2)
നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2)
പാരിലെന്നാശ്രയം നീ മാത്രമായ് ;-
This song has been viewed 749 times.
