Kurishinte thanalanete abhayameneshunaya lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Kurishinte thanalanente
abhayamennesu nayaka
thuna enikekidename
anaunnu padhapeede njan

ulaka sthapanam mumpenne
bhalamekan thiranjeduthu
ulakavasana nalolam
alayathe kathidumavan

namme avan ariyunnennum
thinmakai cheikilla thanonnum
nanmakai nalkunnath orthennum
sanmanassal sahichiduka

shathru namme ethirthennalum
mithramayor kai vedinjalum
thathrapettullam kalangkalle
karthanil vishvasichurakam

kattolivairunna namme
nattolivod avan ottichu
salbhalam kaichulanjidate
vallabhanullasamakate

lokamame samudrthude
vishwasathin padakeri nam
akkarekkanum prakashathe
lakshyamakki yathra thudaram

This song has been viewed 2932 times.
Song added on : 9/19/2020

കുരിശിന്റെ തണലാണെന്റെ അഭയമെന്നേശുനായകാ

കുരിശിന്റെ തണലാണെന്റെ
അഭയമെന്നേശുനായകാ
തുണയെനിക്കേകിടേണമേ
അണയുന്നു പാദപീഠേ ഞാൻ

1 ഉലകസ്ഥാപനം മുൻപെന്നെ
ഫലമേകാൻ തിരഞ്ഞെടുത്തു
ഉലകാവസാന നാളോളം
അലയാതെ കാത്തിടുമവൻ;-

2 നമ്മെ അവൻ അറിയുന്നെന്നും
തിന്മയ്ക്കായ്‌ ചെയ്കില്ല താനൊന്നും
നന്മയ്ക്കായ്‌ നല്കുന്നതോർത്തെന്നും
സന്മനസ്സാൽ സഹിച്ചീടുക;-

3 ശത്രു നമ്മെ  എതിർത്തെന്നാലും
മിത്രമായോർ കൈവെടിഞ്ഞാലും
തത്രപ്പെട്ടുള്ളം കലങ്ങല്ലെ
കർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-

4 കാട്ടൊലിവായിരുന്ന നമ്മെ
നാട്ടൊലിവോടവനൊട്ടിച്ചു
സൽഫലം കായ്ച്ചുലഞ്ഞിടട്ടെ
വല്ലഭനുല്ലാസമാകട്ടെ;-

5 ലോകമാമീ സമുദ്രത്തൂടെ
വിശ്വാസത്തിൻ പടകേറി നാം
അക്കരെക്കാണും പ്രകാശത്തെ
ലക്ഷ്യമാക്കിയാത്രതുടരാം;-



An unhandled error has occurred. Reload 🗙