Rajadhi rajane devadhi devane

Malayalam
രാജാധി രാജനേ ദേവാധി ദേവനേ

Song

  • Malayalam

    1 രാജാധി രാജനേ ദേവാധി ദേവനേ 
    ഉന്നത ദൈവമേ സ്വർലോക നാഥനേ
    സർവ്വവും സമർപ്പിച്ചു ഞാൻ വന്ദിച്ചിടുന്നു
    ആരാധന സ്തുതി ഹല്ലേലുയ്യ
    ആരാധ്യനേ ജയം ഹല്ലേലുയ്യ

    വന്ദനം വന്ദനം വന്ദനം എന്നുമേ 
    നന്ദിയോടെന്നും വന്ദനം വന്ദനമേ

    2 ധനവും ജ്ഞാനവും ശക്തിയും മാനവും
    ബലവും സ്തോത്രവും സർവ മഹത്വവും;
    സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2)
    എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ 
    എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) ;- വന്ദനം..

    3 ആഴിയും ഊഴിയും വാനവും മേഘവും
    സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും;
    സർവ്വവും നിൻ നൽ മഹത്വം ഘോഷിച്ചിടുന്നു(2)
    ഏക ദൈവമേ മഹിമ ധാരിയേ 
    സത്യ ദൈവമേ നിത്യ രാജാവേ(2) ;- വന്ദനം..

    4 എന്നുടെ കണ്ണിനെ കണ്ണീരിൽ നിന്നും
    എന്നുടെ കാൽകളെ വീഴ്ചയിൽ നിന്നും;
    എന്നുടെ പ്രാണനെ മൃത്യുവിൽ നിന്നും വീണ്ടെടുത്തല്ലോ(2)
    ദൈവകുഞ്ഞാടേ അറുക്കപ്പെട്ടുവോ
    ജാതിയിൽ നിന്നും എന്നെവിലയ്ക്കു വാങ്ങിയോ(2);- വന്ദനം..

  • English

    1 rajadhi rajane devadhi devane
    unnatha daivame svarloka nathhane
    sarvvavum samarppichu njaan vandichidunnu
    aaradhana sthuthi halleluyyaa
    aaradhyane jayam halleluyyaa

    vandanam vandanam vandanam ennume
    nandiyodennum vandanam vandaname

    2 dhanavum jnjanavum shakthiyum manavum
    balavum sthothravum sarva mahathvavum
    svekarippan yogyan ennum nee mathrame(2)
    en daivame pukazhthidunnu njaan
    en yeshuve uyarthidunnu njaan(2);-

    3 aazhiyum oozhiyum vaanavum meghavum
    suryanum chandranum nakshathra ganangalum
    sarvvavum nin nal mahathvam ghoshichidunnu(2)
    eka daivame mahima dhaariye
    sathya daivame nithya rajaave(2);-

    4 ennude kannine kanneril ninnum
    ennude kaalkale vezhchayil ninnum
    ennude pranane mrithyuvil ninnum vendeduthallo(2)
    daivakunjade arukkappettuvo
    jathiyil ninnum enne vilaykku vangkiyo(2);-

Song added on : September 23, 2020
This song has been viewed 1205 times.

Rate This Song

YouTube Videos