Yeshu raajan vannidum meghatherathil
Song
- Malayalam
യേശു രാജൻ വന്നിടും മേഘത്തേരതിൽ
തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ്
കാലമധികമില്ലിനി പ്രിയൻ വന്നിടാൻ
ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂകലോകമോഹ ഇമ്പം തേടി ഓടിയവരെ
സത്യപാത വിട്ടുതെറ്റി പോയവരെ
ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ
തള്ളീടുമെന്നോർത്തിടുകദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ
മനസ്സില്ലാതെ മറുതലിച്ചു പോയവരെ
എത്ര ദൂരം ഓടിടും ഈ പാതയിൽ
ഘോരമായ നാൾ വരുന്നിതാപാവനമാം ജീവിതം നയിച്ചവർക്കെല്ലാം
പ്രതിഫലം അനവധിയായ് നൽകീടുമേ
വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത്
പ്രിയൻകൂടെ വാണിടുമേ
This song has been viewed 517 times.