Udayavane ente priya yeshuve

Malayalam
ഉടയവനേ എന്റെ പ്രിയ യേശുവേ

Song

  • Malayalam

    1 ഉടയവനേ എന്റെ പ്രിയ യേശുവേ 
    ക്രൂശിൽ എനിൽക്കായി തകർന്നവനേ

    കൈ വെടിഞ്ഞോ നിന്നെ സകലരും
    മുഖം മറച്ചോ സ്വർഗ്ഗ താതനും
    അതി വേദനയാൽ പിടയുന്നതും
    എനിക്കായ് എന്നറിയുന്നു യേശുവേ

    2 ഉന്നത ഭാവമെന്നിൽ ഉടയട്ടെ
    ഞാൻ എന്ന ഭാവവും തകർന്നിടട്ടെ

    3 മറക്കുന്നു ഞാൻ എന്റെ മുറിവുകളെ
    ക്ഷമിക്കുന്നു ഞാൻ പ്രിയരെല്ല‍ാരോടും

    4 വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ
    താലോലിക്കില്ലെന്റെ ജീവിതത്തിൽ

    5 ദൈവിക നീതിക്കു നിരക്കാത്തതായ്
    ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലും

    6 അന്യായമായ് ഒരു സമ്പാദ്യവും
    വേണ്ടെനിക്കും എനിക്കുള്ളവർക്കും

    7 ശോധന ചെയ്തു ഞാൻ എന്നെത്തന്നെ
    നിൻ തിരു മേശയോട് അടുക്കുന്നിതാ

     

  • English

    1 udayavane ente priya yeshuve
    krushil enikkaayi thakarnnavane

    kai vedinjo ninne sakalarum
    mukham marracho svarga thaathanum
    athi vedanayaal pidayunnathum
    enikkaay ennariyunnu yeshuve

    2 unnatha bhaavamennil udayatte
    njaan enna bhaavavum thakarnnidatte

    3 marakkunnu njaan ente murivukale
    kshamikkunnu njaan priyarellaarodum

    4 vishuddhikku cheratha yaathonnume
    thaalolikkillente jeevithathil

    5 daivika neethikku nirakkaathathaay
    cheyyilla onnum njaan oru naalilum

    6 anyaayamaay oru sampaadyavum
    vendenikkum enikkullavarkkum

    7 shodhana cheythu njaan ennethanne
    nin thiru meshayode adukkunnithaa

Song added on : September 25, 2020
This song has been viewed 600 times.

Rate This Song