Athyunnathanam daivathin maravil

Malayalam
അത്യുന്നതനാം ദൈവത്തിൻ മറവിൽ

Song

  • Malayalam

    1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
    സർവ്വശക്തൻ നിഴലിൻ കീഴിൽ
    കോട്ടയായവൻ സങ്കേതമായവൻ
    തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ

    ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
    ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
    ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
    കൈപിടിച്ചു നയിക്കുന്നെന്നെ;-

    2 പാപമൃത്യു ശാപഘോരപീഡയാൽ
    മനമുരുകും മർത്യസ്നേഹിതാ
    അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
    യേശുവിന്റെ പാദേ ചേരുക;- ഞാനാ...

    3 യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
    ഭൂലോകത്തെ നടുക്കീടുന്നു
    വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
    ജയം വരിച്ചേശു വരുന്നു;- ഞാനാ...

    4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
    സത്യമാർഗ്ഗമന്വേഷിപ്പോനെ
    സത്യവഴിയും വാതിലുമായ
    യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...

  • English

    1 Athyunnathanam daivathin maravil
    sarvashakthan nizhalin keezhil
    kottayayavan sangethamayavan
    than sannidhiyil vasikkunnu njan

    njanashrayikkum para en rakshayin velicham
    njanare pedikkum karthanente abhayam
    idayashreshtan kristhu veeryabhujam ullon
    kaipidichu nayikkunnenne;-

    2 paapamrithyu shapa’ghorapeedayal
    manamurukum marthyasnehithaa
    addhvanikkunnor bharam vahippor
    Yeshuvinte paade cheruka;-

    3 yuddham kshaama roga viplavaadhikal
    bhoolokathe nadukkeedunnu
    villodikkuvaan vyaadhi neekkuvaan
    jayam varicheshu varunnu;- 

    4 rakshaneduvan moksham praapippaan
    sathyamaargamanveshippone
    sathyavazhiyum vaathilumaaya
    Yeshunathan paadam chumbikka;-

Song added on : September 15, 2020
This song has been viewed 1939 times.

Rate This Song

YouTube Videos