Anthyanaalu vannupoyi
Song
- Malayalam
1 അന്ത്യനാളു വന്നുപോയി
പെന്തക്കോസ്തിൻ ആവിവന്നു
ചന്തമുള്ള വേല ചെയ്തു
ചിന്തുന്നിതാ പിന്മഴയും2 അപ്പോസ്തല കാലമതിൽ
മുമ്പഴയിന്നാവി വന്നു
ഇപ്പോൾ തന്റെ ആത്മാവിനാൽ തൻ
ജനത്തെ ഒരുക്കുന്നു;-3 പാപി മനം തിരിഞ്ഞിതാ
ജ്ഞാനസ്നാനമേറ്റിടുന്നു
താപമെന്യേ ജീവിച്ചിടാൻ
ആത്മസ്നാനം പ്രാപിക്കുന്നു4 ഭാഷകളിൽ പേശിടുന്നു
രോഗശാന്തി ലഭിക്കുന്നു
ദർശനങ്ങൾ പ്രവചനം
ഇത്യാദികളുണ്ടാകുന്നു5 മണവാളന്റെ വരവിൻ
ലക്ഷങ്ങളും കാണുന്നുണ്ട്
മണവാട്ടി ഉണരുക നിൻ കാന്തനെ
എതിരേൽപാൻ6 സന്തോഷമേ സന്തോഷമേ
എന്നെന്നേക്കും സന്തോഷമേ
സ്വർഗ്ഗത്തിലും സന്തോഷമേ
വിശ്വാസിക്കും സന്തോഷമേ7 ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നിത്യകാലം പാടിടാമേ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
സന്തോഷമായ് പാടിടാമേ
This song has been viewed 467 times.