Vazhthum njan yahovaye sarvva
Song
- Malayalam
1 വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ
സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും2 എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ
മന്നിലെളിയോരഭിനന്ദിച്ചിടുമായത്3 എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു
ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക.4 ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ
എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.5 തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം
ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ6 സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ
ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ്7 ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും
കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ8 ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ
ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻസങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ
This song has been viewed 573 times.