arikil varika anugraham chorika

Malayalam
അരികില്‍ വരിക അനുഗ്രഹം ചൊരിക

Song

  • Malayalam
    അരികില്‍ വരിക അനുഗ്രഹം ചൊരിക
    അനവധി നന്മകള്‍ അനുദിനവും
    ആദി മുതല്‍ക്കേ അറിഞ്ഞവന്‍ നീയേ
    അന്ത്യം വരെയും അനുഗ്രഹിക്ക
                           
    വചനപ്പൊരുളിന്‍ തെളിനീരുറവ
    ഹൃദയനിലങ്ങളില്‍ ഒഴുക്കണമേ
    ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
    ഫലമേകും നല്‍ നിലമായി (അരികില്‍ ..)
                           
    പടകില്‍ വരിക പ്രബോധനമേകി
    അനുഗ്രഹനിറവിലെന്‍ കുറവറിയാന്‍ 
    അന്ത്യത്തോളം അനുഗമിച്ചിടുവാന്‍
    പകരുക ശക്തി അടിയാരില്‍ (അരികില്‍ ..)
                           
    സൌഖ്യം തരിക അടിപ്പിണരുകളാല്‍
    വിശ്വാസത്താല്‍ അറിഞ്ഞിടുവാന്‍
    അര്‍പ്പിത വഴിയില്‍ സാക്ഷികളായി
    തിരുഹിതമെന്നും നിറവേറ്റാന്‍ (അരികില്‍ ..)
     
  • English

    arikil varika anugraham chorika
    anavadhi nanmakal anudinavum
    adi mutalkke arinnavan niye
    antyam vareyum anugrahikka

    vachanapporulin telinirurava
    hrdayanilannalil ozhukkaname
    ulutumarikki pazhmarubhumiye
    phalamekum nal nilamayi (arikil ..)

    patakil varika prabodhanameki
    anugrahaniravilen kuravariyan
    antyattolam anugamicchituvan
    pakaruka sakti adiyaril (arikil ..)

    soukhyam tarika atippinarukalal
    vishvasattal arinnituvan
    arppida vazhiyil saksikalayi
    tiruhitamennum niraverran (arikil ..)

Song added on : January 04, 2018
This song has been viewed 851 times.

Rate This Song