Ente Priyan vanil vararai

Malayalam
എന്റെ പ്രിയൻ വാനിൽ വരാറായ്

Song

  • Malayalam

     

    എന്റെ പ്രിയൻ വാനിൽ വരാറായ്

    കാഹളത്തിൻ ധ്വനി കേൾക്കാറായ്

    മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തു പാടിടും

    നാമും ചേർന്നു പാടും ദൂതർ തുല്യരായ്

     

    പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും

    നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിക്കും

    ഞാൻ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും

    എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ

     

    പീഡിതനു അഭയസ്ഥാനം

    സങ്കടങ്ങളിൽ നൽത്തുണ നീ

    ഞാൻ കുലുങ്ങുകില്ല ഒരു നാളും വീഴില്ല

    എന്റെ യേശു എന്റെ കൂടെയുള്ളതാൽ

     

    തകർക്കും നീ ദുഷ്ട ഭുജത്തെ

    ഉടയ്ക്കും നീ നീചപാത്രത്തെ

    സീയോൻ പുത്രി ആർക്കുക എന്നും സ്തുതി പാടുക

    നിന്റെ രാജരാജൻ എഴുന്നള്ളാറായ്

     

  • English

    Ente Priyan vanil vararai
    Kahalathin dwoni kelkarai
    Mege dwoni muzhangum dhuthar arthu padidum
    Namum chernnu padum dhuthar thulyarai

    Purna hridhayathode njan sthuthikum
    Ninte albhuthangale njan varnnikum
    Njan santhoshichidum ennum sthuthi padidum
    Enne saukyamaki veendeduthathal

    Peedi’thanora’bhayasthanam
    En sankdangalil nalthuna Nee
    Njan kulungukilla orunalum veezhilla
    Ente Yeshvente kudeyullathal

    Thakarkum Nee dhushta bhujathe
    Udaykum Nee neecha pathrathe
    Seeyon puthri arkuka ennum sthuthi paduka
    Ninte Rajarajan ezhunnallarai

Song added on : April 04, 2019
This song has been viewed 12337 times.

Rate This Song