Yeshuve pol snehithanaay

Malayalam
യേശുവേ പോൽ സ്നേഹിതനായ്

Song

  • Malayalam

    1 യേശുവേ പോൽ സ്നേഹിതനായ്
    ആരുമില്ല ഈ ഉലകിൽ
    എന്റെ യേശുവേ അങ്ങു മാത്രം മതി
    സേവിക്കും ഞാൻ അങ്ങേ എന്നും (2)

    പിരിയില്ല ഞാൻ എൻ യേശുവേ
    മറക്കില്ല ഞാൻ എൻ നാഥനെ(2)
    എന്റെ പ്രാണസഖി യേശുവേ (2)

    2 മറക്കുവാൻ ആകുമോ എൻ യേശുവേ
    പിരിയുവാൻ ആകുമോ എൻ പ്രിയനെ(2)
    അങ്ങേവിട്ടെങ്ങും പോകില്ല ഞാൻ
    എൻ യേശുവേ എൻ നാഥനെ(2);- പിരിയില്ല

    3 കരയുന്ന വേളയിൽ കണ്ണീർ തുടക്കും
    ദുഃഖത്തിൻ വേളയിൽ ആശ്വാസമേകും(2)
    താഴ്മയുള്ളോനെ ഉയർത്തുന്ന ദൈവം
    തൻ കരത്താൽ എന്നെ വഹിക്കുന്നവൻ(2);- പിരിയില്ല

  • English

    1 yeshuve pol snehithanaay 
    aarumilla iee ulakil 
    ente yeshuve angu maathram mathi
    sevikkum njaan ange ennum (2)

    piriyilla njaan en yeshuve 
    marakkilla njaan en naathane (2)
    ente pranasakhi yeshuve (2)

    2 marakkuvaan aakumo en yeshuve
    piriyuvaan aakumo en priyane (2)
    ange vittengum pokilla njaan 
    en yeshuve en nathane(2);- piriyilla

    3 karayunna velayil kanneer thudakkum
    dukhathin velayil aashvasamekum (2) thazhmayullone uyarthunna daivam
    than karathal enne vahikkunnavan (2);- piriyilla

Song added on : September 27, 2020
This song has been viewed 648 times.

Rate This Song