anandam shobhayerum nitya vidunte

Malayalam
ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ

Song

  • Malayalam

    ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ;
    സര്‍വദാ സന്തോഷം അവിടെ കാണുമേ;
    ദൂതര്‍ പാടും സംഗീതം സിംഹാസനത്തിന്‍ ചുറ്റും;
    എന്നു ഞാന്‍ ചെന്നുചേരും ആനന്ദ വീട്ടിലേ?

    ഹാ! ആനന്ദമേ,
    ഹാ! സന്തോഷമേ,
    ഞാന്‍ ചേരുമ്പോള്‍ വീട്ടില്‍
    ഹാ ആനന്ദമേ    

    പുഷ്പങ്ങള്‍ ആ നല്‍ വീട്ടില്‍ എന്നും പൂക്കുമേ
    ബാലര്‍ ഗീതം പാടി കീര്‍ത്തിക്കും യേശുവേ;
    ഇന്‍പ സ്വരം മുഴങ്ങും സിംഹാസനത്തിന്‍ ചുറ്റും
    എന്നു ഞാന്‍ ചെന്നു ചേരും ആനന്ദ വീട്ടിലേ? (ഹാ!..)
                                    
    വേഗത്തില്‍ ഞാനും ചേരും ആ നല്‍ വീട്ടിലേ;
    ക്രിസ്തു എന്‍റെ ജീവന്‍ ഭയം എനിക്കില്ലേ;
    വേഗം യേശുവേ കാണും രാജനായ്‌ വാഴുന്നവന്‍;
    അന്നു ഞാന്‍ ചെന്നു ചേരും ആനന്ദവീട്ടിലേ (ഹാ!..)

     

  • English

    anandam shobhayerum nitya vidunte;
    sarvada santhosam avide kanume;
    dootar padum sangitam sinhasanattin cuttum;
    ennu njan chennucherum ananda vittile

    ha anandame
    ha santhosame
    njan cherumpol vittil
    ha anandame

    puspangal a nal vittil ennum pukkume
    balar gitam padi kirttikkum yesuve;
    inpa svaram muzhangum sinhasanattin cuttum
    ennu njan chennu cherum ananda vittile (ha..)

    vegattil njanum cherum a nal vittile;
    kristu ente jivan bhayam enikkille;
    vegam yesuve kanum rajanay‌ vazhunnavan;
    annu njan chennu cherum anandavittile (ha..)

Song added on : January 15, 2018
This song has been viewed 1063 times.

Rate This Song