Oodi va kripayam nadiyarikil ninte

Malayalam
ഓടി വാ കൃപയാം നദിയരികിൽ നിന്റെ മലിനത

Song

  • Malayalam

    ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻ
    പാപി ഓടിവാ കൃപയാം നദിയരികിൽ

    1 തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളം
    ഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽ
    നേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-
    വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി...

    2 അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻ
    വിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽ
    കുളിച്ചു നീയനുദിനം  വെളുപ്പിച്ചങ്കിയെപ്പിന്നെ 
    കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി...

    3 പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടു
    കരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെ
    തിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെ
    തിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി...

    4 സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെ
    ശുദ്ധിയിൻ വഴിയതിൽ നടത്തും വചനം 
    നിത്യം നിന്റെ പാദങ്ങൾക്കു സത്യവെളിച്ചം തന്നിട്ടു
    ശുദ്ധതയിൻ ശുദ്ധസ്ഥലത്തെത്തുവോളം തുണച്ചിടും;- ഓടി...

    5 ശുദ്ധിയിന്നലങ്കാരത്തിൽ ശുദ്ധിമാന്മാരേ സ്തുതിപ്പിൻ
    ശുദ്ധതയിൽ വസിക്കും യഹോവയെ നിങ്ങൾ
    നിത്യം നിത്യം വളർന്നു നാം ശുദ്ധതയിൽ മുതിർന്നു പാ-
    പത്തെ നശിപ്പിച്ചീടുകിൽ ക്രിസ്തുവിൽ ജീവിച്ചിടും നാം;- ഓടി...

  • English

    oodivaa krupayaam nadiyarikil ninte malinatha neekkan
    paapi oodivaa krupayaam nadiyarikil

    1 thedi ninne kanmanetam vadivazhanna’vanullam
    odivannu paadukalangetu kurishil
    nedi ninte raksha yeshu modiyoduyirthu pithaa-
    vodirunnu maddhyasthhanaay kenapekshikkunnu vegam;-

    2 ashuddhikalozhichu nin akrithyangalakatidaan
    vishuddhiyinnuravayethuranna marvvil
    kulichu neeyanudinam veluppichangkiyeppinne
    kudichedil thadichu nee vishuddhanaay valarnnidum;-

    3 parishuddhaathmaavu ninte maranaavashaye kandu
    karalalinjarikil vanneduthu nine
    thirujeevan oothi ninnil marurupamaakki nine
    thirusnanam nalkiyavan parishuddhanaay nadathum;-

    4 sathyamam thiruvachanam shuddhivaruthidum nine
    shuddhiyin vazhiyathil nadathum vachanam
    nithyam ninte padangalkku sathya velicham thannittu
    shuddhathayin shuddha sthhalathethuvolam thunachidum;-

    5 shuddhiyinnalangkaarathil shuddhimanmare sthuthippin
    shuddhathayil vasikkum yahovaye ningal
    nithyam nithyam valarnnu naam shuddhathayil muthirnnu paa-
    pathe nashippichedukil kristhuvil jeevichidum naam;-

Song added on : September 21, 2020
This song has been viewed 2390 times.

Rate This Song

YouTube Videos