En yeshu enikkay karuthidumpol
Song
- Malayalam
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ1 പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ2 കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവനെന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും3 സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി4 വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിന്നായ്?
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ5 പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
This song has been viewed 917 times.