Arulka deva nin varam snehamani
Song
- Malayalam
1 അരുൾകാ ദേവാ നിൻവരം സ്നേഹമാണീ ദിവ്യനേശുവേ
മരുവിൽ മരുവിടും ഏഴയ്ക്കായ് തരിക നിൻകൃപ മാരിപോൽ2 അഴലേറും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടം
അരുൾകാ അരുൾകാ ദായകാ നിൻ നവശക്തിയീ ദാസരിൽ3 സ്നേഹത്തിൻ ദീപം കുറഞ്ഞിടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേ
നിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെ4 ദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിഹെ
ആനന്ദദായകനേശുവേ ആമോദത്താലെന്നും പാടും ഞാൻ5 നിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാ
മേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെച്ചേർത്തണയ്ക്കുക6 പരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെ
ഏന്തുക തൃക്കരമായതിലെന്നെ നിർത്തുക അന്ത്യംവരെയും നീ - English
1 arulka deva ninvaram snehamane divyaneshuve
maruvil maruvidum eezhaykkay tharika ninkrupa maripol2 azhalerum kshoniyil jeevitham aanandam tharikillepparidam
arulka arulka dayaka nin navashakthiyee dasaril3 snehathin depam kuranjidunne bhaktharin sneham thakarnnidunne
niruthuka niravay nin dasare azhalathilppettu thalarathe4 durithangal anudinamerunne aakulamilla nin sutharkkihe
aananda dayakaneshuve, aamodathalennum padum njaan5 nindakal sahikkilum padum njan bahunindakal sahicha en priya
Meghathil vegamay vannu nee nindithare cherthanaykkuka6 parihasam nindakaletu njan parichodu thalarnnihe vezhathe
eenthuka thrikkaram aayathilenne nirthuka anthyam vareyum nee
This song has been viewed 1428 times.
