Enne snehikkum enneshuve
Song
- Malayalam
എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെന്നും നീ മാത്രം മതി
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)1 അന്ധകാരവേളയിൽ പ്രകാശമായിടണേ
മരണനിഴലിൻ താഴ്വരയിൽ
ജീവൻ പകരേണമേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)2 വചനത്തിന്റെ വെളിച്ചമെന്നിൽ
അധികം നൽകിടേണേ
പ്രാർത്ഥനയിൽ ഉത്തരമായ്
കൂടെ വന്നിടേണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)3 ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ
സാന്ത്വനമേകീടണേ
ഏകനായ് ഞാൻ മാറിടുമ്പോൾ
താതനായിടണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)4 രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
സൗഖ്യമേകീടണേ
ശത്രുവെന്നോടെതിർത്തീടുമ്പോൾ
കാവലായി വരണേ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
This song has been viewed 543 times.