Prana Priya ( nanni yeshuve nanni yeshuve )

Malayalam
പ്രാണപ്രിയാ പ്രാണപ്രിയാ

Song

  • Malayalam

    പ്രാണപ്രിയാ പ്രാണപ്രിയാ
    ചങ്കിലെ ചോര തന്നെന്നെ
    വീണ്ടെടുത്തവനെ , 
    വീണ്ടെടുപ്പുകാരാ

    പ്രാണപ്രിയൻ തന്റെ 
    ചങ്കിലെ ചോരയാൽ
    എന്നെയും വീണ്ടെടുത്തു (2)
    കൃപയെ കൃപയെ 
    വർണ്ണിപ്പാൻ അസാദ്ധ്യമേ അത്

    നന്ദി യേശുവേ നന്ദി യേശുവേ
    നീ ചെയത നന്മകൾക്കൊരായിരം നന്ദി (2)

    എൻ ശക്തിയാലല്ല കൈയ്യുടെ ബലത്താലല്ല
    നിൻ ദയ അല്ലയോ എന്നെ നടത്തിയതേ (2)
    നിന്നതു കൃപയാൽ 
    കൃപയാൽ ദൈവകൃപയാൽ
    നിർത്തിടും ദയായാൽ 
    ദയായാൽ നിത്യദയയാൽ
    (നന്ദി യേശുവേ )…2

    കോഴി തൻ കുഞ്ഞിനെ 
    ചിറകടിയിൽ മറയ്ക്കുമ്പോലെ
    കഴുകൻ തൻ കുഞ്ഞിനെ
    ചിറകിൻ മീതെ വഹിക്കുംപോലെ (2)
    എണ്ണിയാൽ എണ്ണിയാൽ 
    തീരാത്ത നന്മകൾ
    ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത 
    വൻകൃപകൾ (2)
    (നന്ദി യേശുവേ )…2

    കൂരിരുൾ താഴ്വരയിൽ ഭയം 
    കൂടാതെ എന്നെ നടത്തിയതാം
    വൈഷമ്യ മേടുകളിൽ കരം 
    പിടിച്ചു എന്നെ നടത്തുന്നതാം
    എണ്ണിയാൽ എണ്ണിയാൽ 
    തീരാത്ത നന്മകൾ
    ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത 
    വൻകൃപകൾ (2)
    (നന്ദി യേശുവേ) …2

  • English

    Prana Priya Prana Priya Chankiley
     Chora Thannu Enney 
    Veendeduthavancy Veendeduppukara 
    Prana Priyan Thante Chankiley 
    Chorayal Enneyum Veendeduthu (2)
     Kripaye Kripaye Varnnippan 
    Asadhyamey Athu 

     

    Nanni Yesuve Ninakku Nanni Yesuvey,
    Nee Cheytha Nanmakalkku Orayiram Nanni 
    Yen Shakthiyal Alla, Kaiyudey Balathal Alla
    Nin Dhaya Allayo Enney Nadathiyathu 
    Ninnathu Kripyal, Kripyal Daiva Kripyal 
    Nirthidum Dhayayal Dhayayal Nithya Dhayayal. (2) 

     

    Kozhi Than Kunjiney 
    Chirakadiyil Marakkumpoley
    Kazhukan Than Kunjiney 
    Chirakin Meethey Vahikkumpoley 
    Enniyal Enniyal Theeratha Nanmakal 
    Cholliyal Cholliyal Theeratha Van Kripakal 


    Koorirul Thazvarayil Bhayam 
    Koodathey Enney Nadathiyathal 
    Vaishamya Medukalil Karam 
    Pidichu Yenne Nadathunnathal
    Enniyal Enniyal Theeratha Nanmakal 
    Cholliyal Cholliyal Theeratha Van Kripakal 

Song added on : March 23, 2020
This song has been viewed 81144 times.

Rate This Song