En bhavanam manoharam

Malayalam
എൻ ഭവനം മനോഹരം എന്താനന്ദം

Song

  • Malayalam

    എൻ ഭവനം മനോഹരം എന്താനന്ദം 
    വർണ്യാതീതം സമ്മോദകം
    ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ
    ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ

    1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം
    പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
    കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;-

    2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
    കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും
    മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-

    3 എന്തു പ്രകാശിതം എന്തു പ്രശോഭിതം
    ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം
    ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-

  • English

    En bhavanam manoharam enthaanandam varnyaatheetham sammodakam
    Doore meghappaaliyil doore thaaraapatha veechiyil
    Dootha vyrundangal sammodaraay paadeedum swarggaveethiyil

    1 Ponmanimetakal minnunna gopuram
    Pathum randu rathnakkallukalaal theerthathaam mandiram
    Kanten kannukal thulumpidum anandaashru pozhichitum

    2 En premakaanthanum munpoya shuddharum
    Karam veeshi veeshi modaal chernnu swaagatham cheyitheedum
    Maalaakha jaalangal namichenne 
    aanandikkum en swarbhavane

     enthu prakaashitham enthu prashobhitham
    halleluyya paadum shuddhar evam aalayam pooritham
    Njaanum paatitum aa koottathil layichidum yugaayuge

Song added on : September 16, 2020
This song has been viewed 3110 times.

Rate This Song

YouTube Videos