Mangalam ekane sada mangalam ekane
Song
- Malayalam
മംഗളമേകണേ-സദാ
മംഗളമേകണേ-പരാ
ദമ്പതികളാമിവർക്കു മാ-മംഗളമേകണേ1 ആദം ഹവ്വയാകുമോ-രാദിമ പിതാക്കളേ
ഏദനിൽ പുരാ-വന്നു
വാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേ2 ക്രിസ്തുമണവാളനും-സത്യമണവാട്ടിയും
തമ്മിലെന്നപോൽ-യോജി
ച്ചെന്നും വാഴുവാൻ പരാ!- ഏകണേ3 യിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയ
റാഹേൽപോലെയും ലേയ
പോലെയും വധു വരാൻ- ഏകണേ4 എഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനും
ആയ ബോവസ് പോൽ-വര-
നാകുവാനഹോ! പരാ!- ഏകണേ5 ദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേ
അന്ത്യത്തോളവും നിറ-
വേറ്റുവാൻ ചിരം പരാ- ഏകണേ6 സംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽ
കാന്തിയേറുന്നോ-രെക്ളീ-
സ്യാസമമിവർ വരാൻ- ഏകണേ
This song has been viewed 1255 times.