Shree yeshu nathha swargeeya raja
Song
- Malayalam
ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ!
നിൻകൃപ ഞങ്ങൾക്കു മതിയാംലോകവാരിധിയിൽ ഉയരുമ്പോൾ അലകൾ
നിൻകൃപ ഞങ്ങൾക്കു മതിയാം
ജീവന്റെ തോണി കുടുങ്ങുമ്പോളലയിൽ
നിൻകൃപ ഞങ്ങൾക്കു മതിയാം1 ചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത്
തകരുന്ന ജീവനിൽ തരുമവൻ വിടുതൽ
യേശുതാൻ രാജൻ അവനുള്ള ജീവനിൽ
അനന്തമാം സന്തോഷം അതു തുല്യമില്ല2 അലറുന്ന ആഴിയിൽ ഉലയില്ല തോണി
ചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻ
കടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾ
അലരുന്ന കടലിൽ അലയൽപ്പമില്ല - English
Shree yeshu natha sworggeeya raja
nin krupa njangalkku mathiyamloka varidhiyil uyarumpol alakal
nin krupa njangalkku mathiyam
jeevante thoni kudungumpol alayil
nin krupa njangalkku mathiyam1 Cheru vanchikkare varu kristhan charathu
thakarunna jeevanil tharumavan viduthal
yeshu than rajan avanulla jeevanil
ananthamam santhosham athu thulyamilla2 Alarunna aazhiyil ulayilla thoni
chukkan pidickkunnon akhilaanda nathan
kadaline srishdichon thoniye nayikkumpol
alarunna kadalil alayalppam illa
This song has been viewed 845 times.
