Athbhutham yeshuvin naamam
Song
- Malayalam
അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം1 എല്ലാരും ഏകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കർത്തനവൻ
വല്ലഭനായ് വെളിപ്പെടുമേ;-2 നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ;-3 മിന്നൽപിണരുകൾ വീശും
പിന്മാരിയെ ഊറ്റുമവൻ
ഉണരുകയായ് ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും;-4 വെള്ളിയും പോന്നൊന്നുമല്ല
ക്രിസ്തേശുവിൻ നാമത്തിനാൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
നടന്നീടുമേ തൻ ഭുജബലത്താൽ;-5 കുരുടരിൻ കണ്ണുകൾ തുറക്കും
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും;-6 ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ;-7 നിന്ദിത പാത്രരായ് മേവാൻ
നമ്മെ നായകൻ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങൾ നമ്മോടിരിക്കും;- - English
athbhutham yeshuvin naamam
ie bhuvilengum uyarthidaam1 ellaarum eekamay kudy
santhoshamay aaradhikkaam
nallavanam karthanavan
vallabhanay velippedume;-2 neettiya thri-kkarathalum
parishudhaathma shakthiyalum
thiruvachanam athi’dhairyamaay
uracheduka sahodarare;-3 minnal-pinarukal veeshum
pinmaariye oottumavan
unarukayai jana-kodikal
thakarumappol durshakthikalum;-4 velliyum ponnonnumalla
kristheshuvin naamathinal
atbhuthangal adayalangal
nadanneeume than bhujabelathal;-5 kurudarin kannukal thurakkum
kaathu kettidum chekidarkume
mudanthullavar kuthi’chuyarum
umarellam sthuthi muzhakkum;-6 bhuthangal vittudan pokum-
sarvva bathayum neengedume
rogikalum aashvasikkum
geetha svaram muzhangedume;-7 ninditha pathraray mevan
namme nayakan kaividumo
ezhunnetu naam panitheduka
thirukkarangal nammodirikkum;-
This song has been viewed 1470 times.
