Anparnnoren paran ulakil thumpa
Song
- Malayalam
അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ
എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ1 നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ
ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും2 മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം
നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ3 തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും
ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും4 നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ
സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ5 കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ
ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ6 പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം
പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ - English
Anparnnoren paranulakil
thumpangal therkuvan varume
Enpaduklakannedume
jan padi keerthanam cheyume1 Nethiyin suryanam manuvel
shreyeshu bhumiyil varume
Bethiyam kurirulakalum
neethiyin’prabayengum nirayum2 Muzangum kahala’dawni’yiluyarkume
bhaktha’rakilam
Namu’moru nodiyil cherum
parnapriya’narukil3 than kaikal kannuneer thudaykum
santhapangal pariharikum
Lokathe nethiyil bharikum
shoka’perumayum nashikum4 Ndilla namukeeyulakil
vedilla namuke’maruvil
Swalokathil thanka’theruvil
nam kanum vedonnu viravil5 Kunattin kanthayam shabaye
nannayuyarthu nin thalaye
Shalemin rajanam parane
swagatham cheyka nin pathiye6 Paduvin ha jayagetham
paduvin sthothrasamgeetham
Paduvin yeshu’rakshakanu
halleluyah halleluyah
This song has been viewed 1276 times.