Yeshurunte daivathepol

Malayalam
യെശൂരൂന്റെ ദൈവത്തെപോൽ

Song

  • Malayalam

    യെശൂരൂന്റെ ദൈവത്തെപോൽ 
    വേറൊരു ദൈവമില്ല(2)
    എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ 
    മേഘാരൂഡനായി വരും(2)

    അവൻ ആൽഫ ഒമേഗ
    അവൻ ആദ്യൻ അന്ത്യൻ(2)
    (യെശൂരൂന്റെ.. )

    1 രാജാധിരാജാവും കർത്താധി കർത്താവും 
    ദേവാധിദേവനും അവൻ മാത്രമേ(2)
    കാലങ്ങൾ മാറിപോയാലും
    അവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ...

    2 മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
    പാറയെ പിളർന്നു ദാഹം പോക്കും(2)
    ചിന്താകുലങ്ങൾ ഇല്ലാതെ 
    ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ...

    3 കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും
    ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)
    ബലഹീനൻ ആയി തീർന്നെന്നാലും
    പുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ...

  • English

    yeshurunte daivathepol
    veroru daivamilla(2)
    enne sahayippan thante mahimayode
    megharudanay varum(2)

    avan alpha omega
    avan adyan anthyan(2)
    yeshurunte.. 

    1 rajadhirajavum karthadhi karthavum
    devadhidavanum avan mathrame(2)
    kalangal maripoyalum
    avanennum marathavan(2);- avan alpha...

    2 maraye madhyuram aakan kazhivullon
    paraye pilarnnu daham pokkum(2)
    chinthangulangal illathe
    chanthamay ennum nadathum(2);- avan alpha..

    3 karagruhathilum pathmosin dveepilum
    aathmavil enne niraykkunnavan(2)
    balaheenan ayi theernnennalum
    puthubalam ennil pakarum(2);- avan alpha..

Song added on : September 27, 2020
This song has been viewed 3478 times.

Rate This Song

YouTube Videos