Priyan vannidum vegathil
Song
- Malayalam
പ്രിയൻ വന്നിടും വേഗത്തിൽ
എന്നെ തന്നരികിൽ ചേർക്കുവാൻ1 എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ
നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു
പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും
ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ2 എത്രയോ പ്രയാസമെന്നിൽ വന്നാലും
ഇല്ല ഞാൻ പതറുകില്ല യാത്രയിൽ
എന്റെ വേദനകൾ എല്ലാം തീർന്നിടും
പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ3 സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ
ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ
വാനമേഘേ ദൂതരുമായ് വന്നിടും
ആ സമയം ഞാൻ പറന്നു പോയിടും
This song has been viewed 316 times.